മണ്ണിടിച്ചിൽ ഉണ്ടായ ക്വാറി തുറക്കാൻ വിധി നേടി വീണ്ടും തുറക്കാൻ ശ്രമം

മാനന്തവാടി: മണ്ണിടിച്ചിൽ ഉണ്ടായ കോറോം സെന്റ് മേരീസ് ക്വാറി തുറക്കാൻ വീണ്ടും ശ്രമം. ലൈസൻസ് പുതുക്കി നൽകാത്തതിനെ തുടർന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും ഡീംസ് ലൈസൻസ്, പഞ്ചായത്ത് ലൈസൻസ് എന്നിവ പുതുക്കി നൽകണമെന്ന വിധി നേടി. ഇതോടെ ഗ്രാമപഞ്ചായത്ത് ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകി. ഖനനത്തിന്റെ ആഘാതങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ ഉരുൾപൊട്ടലോ കോടതി പരിഗണിച്ചില്ല. ലൈസൻസ് പുതുക്കിനൽകിയതിന് ശേഷം പഞ്ചായത്തിന് മേൽകാര്യങ്ങൾ പരിശോധിച്ച് നടപടി എടുക്കാമെന്ന് വിധിയിൽ പറയുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
നിലവിൽ പരിസ്ഥിതി ലോല മേഖലയിൽ പെട്ട തൊണ്ടർനാട് വില്ലേജിലാണ് ക്വാറിയും ക്രഷും പ്രവർത്തിക്കുന്നത്. മണ്ണിടിച്ചൽ ഉണ്ടായതിന് ശേഷം ജില്ലാ ദുരന്തനിവാരണ സമിതിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ലൈസൻസ് ലഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിടിച്ചലിൽ കുടുങ്ങിയ ടിപ്പറുകൾ പുറത്തെടുക്കാനുമുള്ള പ്രവർത്തനം തുടങ്ങി. മണ്ണിടിച്ചൽ ഉണ്ടായ കുന്നിന് മുകൾ ഭാഗത്തും ക്രഷറിന് ചുവട്ടിലും പിന്നീട് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇത് ക്രഷർ കെട്ടിടത്തിന് തന്നെ വലിയ ഭീഷണിയാണ്. ഇനിയും ഇവിടെ ഖനനത്തിന് അനുമതി കൊടുക്കുകയാണെങ്കിൽ തലപ്പുഴയിൽ നടന്നതു പോലെ കുന്നുകൾ ഇടിഞ്ഞ് മനുഷ്യജീവന് തന്നെ ഭീഷണിയാവുമെന്നും താഴ്ഭാഗത്തുള്ള വീടുകളും കൃഷിയിടങ്ങളും മണ്ണിനടിയിലാവുമെന്നും പ്രദേശവാസികൾ പറയുന്നു.

Comments

Popular posts from this blog

Contact Us