മന്ത്രിയുടെ വീട്ടില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവും 37 ലക്ഷം രൂപയും പിടിച്ചെടുത്തു

ന്യുഡല്‍ഹി: മന്ത്രിയുടെ വീട്ടില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവും 37 ലക്ഷം രൂപയും പിടിച്ചെടുത്തു. ‘ ഗലോട്ടിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് നടത്തിയപരിശോധനയിലാ
ണ് ഇവ കണ്ടെടുത്തത്.
ഇതുകൂടാതെ ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറില്‍ നിന്ന് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ഗലോട്ടിന്റെ രണ്ട് കമ്പനികളായ ബ്രിസ്‌ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്ഡ് ഡെവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡിലും കോര്‍പ്പറേറ്റ് ഇന്‌റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലും നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലേക്കും വീട്ടിലേക്കും പരിശോധന വ്യാപിക്കുകയായിരുന്നു.
ഇതിനുമുമ്പ് 120കോടിയുടെ നികുതി തട്ടിപ്പ് നടത്തിയെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും വ്യാജ രേഖകള്‍ കാണിച്ച് വളരെ തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു.

Comments