Posts

മണ്ണിടിച്ചിൽ ഉണ്ടായ ക്വാറി തുറക്കാൻ വിധി നേടി വീണ്ടും തുറക്കാൻ ശ്രമം

മാനന്തവാടി: മണ്ണിടിച്ചിൽ ഉണ്ടായ കോറോം സെന്റ് മേരീസ് ക്വാറി തുറക്കാൻ വീണ്ടും ശ്രമം. ലൈസൻസ് പുതുക്കി നൽകാത്തതിനെ തുടർന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും ഡീംസ് ലൈസൻസ്, പഞ്ചായത്ത് ലൈസൻസ് എന്നിവ പുതുക്കി നൽകണമെന്ന വിധി നേടി. ഇതോടെ ഗ്രാമപഞ്ചായത്ത് ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകി. ഖനനത്തിന്റെ ആഘാതങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ ഉരുൾപൊട്ടലോ കോടതി പരിഗണിച്ചില്ല. ലൈസൻസ് പുതുക്കിനൽകിയതിന് ശേഷം പഞ്ചായത്തിന് മേൽകാര്യങ്ങൾ പരിശോധിച്ച് നടപടി എടുക്കാമെന്ന് വിധിയിൽ പറയുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നിലവിൽ പരിസ്ഥിതി ലോല മേഖലയിൽ പെട്ട തൊണ്ടർനാട് വില്ലേജിലാണ് ക്വാറിയും ക്രഷും പ്രവർത്തിക്കുന്നത്. മണ്ണിടിച്ചൽ ഉണ്ടായതിന് ശേഷം ജില്ലാ ദുരന്തനിവാരണ സമിതിയും ഇവിടെ പരിശോധന നടത്തിയിരുന്നു . ലൈസൻസ് ലഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിടിച്ചലിൽ കുടുങ്ങിയ ടിപ്പറുകൾ പുറത്തെടുക്കാനുമുള്ള പ്രവർത്തനം തുടങ്ങി. മണ്ണിടിച്ചൽ ഉണ്ടായ കുന്നിന് മുകൾ ഭാഗത്തും ക്രഷറിന് ചുവട്ടിലും പിന്നീട് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇത് ക്രഷർ കെട്ടിടത്തിന് തന്നെ വലിയ ഭീഷണിയാണ്. ഇനിയും ഇവിടെ ഖനനത്തിന് അനുമതി കൊടുക്കുക...

മന്ത്രിയുടെ വീട്ടില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവും 37 ലക്ഷം രൂപയും പിടിച്ചെടുത്തു

ന്യുഡല്‍ഹി: മന്ത്രിയുടെ വീട്ടില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവും 37 ലക്ഷം രൂപയും പിടിച്ചെടുത്തു. ‘ ഗലോട്ടിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് നടത്തിയപരിശോധനയിലാ ണ് ഇവ കണ്ടെടുത്തത്. ഇതുകൂടാതെ ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറില്‍ നിന്ന് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ഗലോട്ടിന്റെ രണ്ട് കമ്പനികളായ ബ്രിസ്‌ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്ഡ് ഡെവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡിലും കോര്‍പ്പറേറ്റ് ഇന്‌റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലും നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലേക്കും വീട്ടിലേക്കും പരിശോധന വ്യാപിക്കുകയായിരുന്നു. ഇതിനുമുമ്പ് 120കോടിയുടെ നികുതി തട്ടിപ്പ് നടത്തിയെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും വ്യാജ രേഖകള്‍ കാണിച്ച് വളരെ തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു.

Advertisements News

Advertisements

Science News

Science News

Technology News

Technology News

Sports

Sports

Entertainment News

Entertainment News